ചമ്പാട് :ചമ്പാട് മേഖലയെ ഭീതിയിലാഴ്ത്തി തേനീച്ചക്കൂട്ടമാക്രമണം തുടരുന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനടക്കം മൂന്ന് പേർക്ക് കുത്തേറ്റു. മൊകേരി കുന്നോത്ത് മുക്കിലെ ചെട്ട്യാൻ്റവിട നിഹാരയിൽ ഷർളി (48)ക്കാണ് തേനീച്ചകളുടെ അക്രമത്തിൽ കുത്തേറ്റത്. ബൈക്കിൽ വരികയായിരുന്ന ഷർളിനെ ഉണ്ടമുക്ക് മുതുവനായി മടപ്പുരക്ക് സമീപം
വച്ചാണ് തേനീച്ചക്കൂട്ടം കുത്തിപ്പരിക്കേൽപ്പിച്ചത്. ബൈക്കിൽ നിന്നും വീണ ഷർളിനെ ഓടിക്കൂടിയ നാട്ടുകാരെത്തിയാണ് രക്ഷിച്ചത്. ഇതിന് സമീപം വയലിൽ പണിയെടുക്കുകയായിരുന്ന പ്രജീഷ്, ഷിറോഷ് എന്നിവരെയും തേനീച്ചക്കൂട്ടം അക്രമിച്ചിരുന്നു. ഈ മേഖലയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദമ്പതികളടക്കം, മൂന്ന് പേരെ തേനീച്ചക്കൂട്ടം അക്രമിച്ചിരുന്നു.
Bee swarm violence continues to terrorize the Chambad region; 3 people including a biker injured
